Back To Top

ഡിവൈഎഫ്‌ഐ സ്ഥാപക ദിനം
November 5, 2023

ഡിവൈഎഫ്‌ഐ സ്ഥാപക ദിനം

മുളന്തുരുത്തി: ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ഡിവൈഎഫ്‌ഐ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈങ്ങാരപ്പിള്ളിയില്‍ വെച്ച്‌ മേഖല സെക്രട്ടറി ലിജോ ജോര്‍ജ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ എം.എസ്, എ.കെ. മനുലാല്‍, അരുണ്‍ കുമാര്‍, എം.ആര്‍ മുരളീധരൻ, വി.കെ വേണു എന്നിവര്‍ സംസാരിച്ചു.
മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.
November 4, 2023

മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.

മുളന്തുരുത്തി :  കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ. യു.പി സ്വദേശിയായ ലഖാൻ സരോജ് (38) നെയാണ് റൂറൽ ജല്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , മുളന്തുരുത്തി പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പച്ചക്കറിക്കടയിൽ രഹസ്യമായി വിൽപ്പന നടത്തിയിരുന്ന മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു
മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്
November 2, 2023

മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു.പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച്‌ മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ 12-കാരനാണ് കുട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി കോള്‍
മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.
November 2, 2023

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.

മുളന്തുരുത്തി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പിറവം മണ്ഡലതല നവകേരള സദസിന് മുന്നോടിയായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ. വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി. രതീഷ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.   മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് നവകേരള സദസ്സ്
പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.
November 1, 2023

പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.

പിറവം: 20 മുതല്‍ 25 വരെ നടക്കുന്ന 34-ാം എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന   രൂപീകരണ യോഗം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടര്‍ പരിപാടി വിശദീകരിച്ചു. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ്
വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.
November 1, 2023

വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍

പിറവം : വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.പിറവം എംകെഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനം നേടി.115 പോയിന്‍റ് ലഭിച്ച രാമമംഗലം ഹൈസ്കൂളും, പാമ്ബാക്കുട ഗവണ്‍മെന്‍റ് ഹയര്‍സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.