Back To Top

മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
November 16, 2023

മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

തിരുമാറാടി: മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുമാറാടി ലക്ഷംവീട് കോളനിയില്‍ തേക്കുംകുടിയില്‍ സാജുവിന്‍റെ മകൻ ലെവിൻ സജു(22) ആണ് മരിച്ചത്.വാളിയപ്പാടം മണ്ണത്തൂര്‍ റോഡില്‍ കുരിശിനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം ന‍ടന്നത്. മണ്ണത്തൂരിലെ കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ലെവിൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.
വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു
November 16, 2023

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു

പിറവം: വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു. കാഞ്ഞിരമറ്റം കരയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : കെ. എൻ .രവി, കെ .എൻ .ശശി, കെ എൻ ഉണ്ണി, കെ എൻ ഗിരിജൻ, തങ്ക, രാധാമണി, പരേതരായ കെ എൻ . ഗോപാലൻ, കെ എൻ . നന്ദനൻ ,മരുമക്കൾ :രാധ,
ജില്ല സ്കൂൾ കലോത്സവം      രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം
November 15, 2023

ജില്ല സ്കൂൾ കലോത്സവം  രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം

പിറവം : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  ഒരു കൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും രംഗത്തിറങ്ങും. വെള്ളിയാഴ്ച പിറവം ഉപ ജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കലവറയിലേക്ക് സ്വീകരിക്കും. ഞായറാഴ്ച പിറവം നഗരസഭ പരിധിയിലെ 27 ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ വഴിയും ഉത്പന്നങ്ങൾ ശേഖരിക്കും. പയർ, വെണ്ടക്ക, കോവക്ക,
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി.
November 15, 2023

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി.

കൂത്താട്ടുകുളം : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി. നഗരത്തിലെ മത്സ്യമാർക്കറ്റിലും ഹോട്ടലുകളിലും വാഹനങ്ങളിലെ കച്ചവട ശാലകളിലുമാണ് പരിശോധന നടന്നത്. നിരോധിത പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം തടയുക മത്സ്യ മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടന്നത്.   ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിശോധനയിൽ
ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ
November 15, 2023

ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ

കൂത്താട്ടുകുളം : മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് കബളിപ്പിച്ച് പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം-ലോഗോ പ്രകാശനം ചെയ്തു
November 15, 2023

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം-ലോഗോ പ്രകാശനം ചെയ്തു

  പിറവം: നവംബർ 20 മുതൽ 24 വരെ പിറവത്ത് വച്ച് നടക്കുന്ന 34-മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, എം കെ എം സ്കൂളിൽ വച്ച് പിറവം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. കോതമംഗലം ഉപജില്ലയിലെ പുതുപ്പാടി എഫ്.ജെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യുവാണ് ലോഗോ