എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് മംഗലത്തുതാഴം പള്ളികവലയിൽ പുതിയതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു
കൂത്താട്ടുകുളം : എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് മംഗലത്തുതാഴം പള്ളികവലയിൽ പുതിയതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബോബൻ വർഗീസ്, തോട്ടുപുറം മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളി വികാരി ഫാ. ബേബി മാനാത്ത്, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, അംഗങ്ങളായ ബേബി കീരാന്തടം, ജോൺ എബ്രഹാം, എ.കെ.ദേവദാസ്, ജോബി തോമസ് കൊച്ചുകുന്നേൽ, റെജി വർഗീസ്, ബിജു തോമസ്, കെ.എൻ. തമ്പി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മംഗലത്തുതാഴം പള്ളികവലയിൽ പുതിയതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
