വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി തിരുമാറാടിയിൽ അനൂപ് ജേക്കബിന്റെ പര്യടനം
പിറവം : യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബിന്റെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി സെക്രട്ടറി ആശാ സനൽ ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.കെ.ജി രാധാകൃഷ്ണൻ, പി.സി ജോസ്, രാജുപാണാലിക്കൽ, നെവിൻ ജോർജ്, ജോൺസൺ.കെ. വർഗീസ്, സൈബു മടക്കാലിൽ, ബിനോയ് കള്ളാട്ടുകുഴി, എബിൾ എബ്രഹാം, സിനു കാക്കൂർ, അനിത ബേബി, ജോഷി. കെ.പോൾ തുടങ്ങിയവർ പ്രസംഗിച്ചു.നിയമസഭയിൽ സബ് മിഷനും സ്വകാര്യ ബില്ലും അവതരിപ്പിച്ചതിലൂടെയാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാക്കൂർ കാളവയലും മരമടിയും വീണ്ടും പ്രവർത്തനക്ഷമമാക്കാനായതെന്ന് അനൂപ് ജേക്കബ് . ഈ കാർഷികോത്സവം ദേശീയതലത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുമാറാടി പഞ്ചായത്തിൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 6.35 കോടി രൂപയും, സി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 22 ലക്ഷം രൂപയും അനുവദിച്ചു. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് 1 കോടി രൂപയും, മണ്ണത്തൂർ എൽ.പി സ്കൂളിന് പുതിയ കെട്ടിടത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. തിരുമാറാടി ഗവൺമെന്റ് എൽ.പി സ്കൂളിന് ബസ് വാങ്ങുന്നതിനായി 17.8 ലക്ഷം രൂപയും അനുവദിച്ചു. മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ കോളേജിന്റെ ഫേസ്-2 നവീകരണത്തിനായി 2.38 കോടി രൂപ വിനിയോഗിച്ചു. ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ചിത്രം : തിരുമാറാടി പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് പര്യടനത്തിനിടയിൽ കുട്ടികൾക്കൊപ്പം .
