അഖില മലങ്കര പ്രാർത്ഥനാ യോഗം
പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ സൗത്ത് സോണിൽ പെരുവ മേഖല സമ്മേളനം 2026 ഏപ്രിൽ 19 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മുതൽ 5 വരെ പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച്
നടക്കും . പെരുവ മേഖലയിലെ മണ്ണുകുന്ന്, കുന്നിപ്പിള്ളി ചാപ്പൽ,
പെരുവ, മറവൻത്തുരുത്ത്, പെരുമ്പടവം എന്നി ഇടവകയിലെ പ്രാർത്ഥനായോഗം പ്രവർത്തകർ സമ്മേളിക്കുന്ന പ്രാർത്ഥനായോഗം ഭദ്രാസന സെക്രട്ടറി റവ.ഫാ ജോസ് തോമസ് ഉദ്ഘാടനം ചെയ്യും . ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ റോബിൻ മർക്കോസ് അധ്യക്ഷത വഹിക്കും. ഡോ. ട്വിൻസി വറുഗീസ് മുഖ്യപ്രഭാഷണവും
ക്ലാസ്സും നയിക്കും.
