പുളിക്കമാലി -തുപ്പുംപടി റോഡ് നന്നാക്കാൻ ജില്ലാ കളക്ക്റ്റർക്ക് നിവവേദനം നൽകി.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ 8, 9 വാർഡുകളിലെ പുളിക്കമാലി തുപ്പംപടി പി.ഡബ്ല്യൂ .ഡി. റോഡിലുള്ള കലുങ്ക് അപകടാവസ്ഥയിലായിരുന്നു. ഒരു വർഷം മുമ്പ് ഓഫീസില്‍ പരാതി കൊടുത്തതിനെ തുടർന്ന് കുഴി അടക്കുകയും ചെയ്തിരുന്നു . പക്ഷെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തുടർച്ചയായി പെയ്ത മഴയില്‍ ഗർത്തം പോലെ രൂപപ്പെടുകയും റോഡ് സഞ്ചാര യോഗ്യമല്ലാതാവുകയും ചെയ്തു. പുളിക്കമാലി തുപ്പംപടി റോഡില്‍ രണ്ട് ബസ്റൂട്ട് ഉണ്ട്. പുളിക്കമാലി സ്കൂള്‍ , പുളിക്കമാലി സബ് സെന്റർ എന്നിവ സ്ഥിതിചെയ്യുന്ന ഭാഗമായതിനാല്‍ സാധാരണക്കാരായ ജനങ്ങളും വിദ്യാർത്ഥികളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ജനങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് പോകുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ജില്ല കളക്ടറെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേർന്ന് നിവേദനം നല്‍കി. അടിയന്തിരമായി കളക്ടർ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു.
ചിത്രം : പുളിക്കമാലി തുപ്പുംപടി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ജില്ല കളക്ടർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേർന്ന് നിവേദനം നൽകുന്നു.
