Back To Top

May 23, 2024

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുത്തൻകുരിശിൽ കടകളിൽ വെള്ളം കയറി.

 

കോലഞ്ചേരി :പീച്ചിങ്ങച്ചിറ – കാണിനാട് റോഡിൽ പീച്ചിങ്ങച്ചിറ കയറ്റത്തിന് സമീപം റോഡരികിൽ നിന്ന വാകമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെ ശകതമായ മഴയിൽ വൈദ്യുത ലൈനിൻ്റെ മുകളിലൂടെ റോഡിന് കുറുകെ മരം വീഴുകയായിരുന്നു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫറ്റർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൻ സേനാംഗങ്ങളായ പി.കെ.സജീവൻ, കെ.കെ.ബിബി, പി.ആർ.ഉണ്ണികൃഷ്ണൻ, ആർ.രതീഷ്, ആർ.വിജയ രാജ് എന്നിവരും നാട്ടുകാരും, വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്ന് മരം മുറിച്ച് നീക്കി. വൈദ്യുത കമ്പികൾ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കി.

 

കനത്ത മഴയിൽ പുത്തൻ കുരിശ് ടൗണിലെ കടകളിൽ വെള്ളം ഇരച്ച് കയറി. പുത്തൻകുരിശ് എം.ജി.എം ഹൈ സ്കൂളിൻ്റെ മതിലും ഇടിഞ്ഞ് വീണു.

 

(ഫോട്ടോ: പീച്ചിങ്ങച്ചിറയിൽ റോഡിന് കുറുകെ വീണ മരം മുറിച്ച് മാറ്റുന്നു.)

Prev Post

മാമലക്കവല ഇടയ്ക്കാട്ട് വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ പി.കെ. ഉഷ 58 (…

Next Post

പാമ്പാക്കുട പഞ്ചായത്ത്‌ പ്രദേശമായ ചെട്ടിക്കണ്ടത്ത് മലയിടിച്ച് മണ്ണെടുത്ത് വികൃതമാക്കിയ ഭൂമിയിൽ നിന്നും മഴ…

post-bars