പാമ്പാക്കുട പഞ്ചായത്ത് പ്രദേശമായ ചെട്ടിക്കണ്ടത്ത് മലയിടിച്ച് മണ്ണെടുത്ത് വികൃതമാക്കിയ ഭൂമിയിൽ നിന്നും മഴ വെള്ളത്തിൽ മണ്ണും കല്ലും ചെളിയും റോഡിലേക്ക് ഒഴുകി വാഹന ഗതാഗതം ദുരിതത്തിൽ ആയിരിക്കുകയാണ്
പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്ത് പ്രദേശമായ ചെട്ടിക്കണ്ടത്ത് മലയിടിച്ച് മണ്ണെടുത്ത് വികൃതമാക്കിയ ഭൂമിയിൽ നിന്നും മഴ വെള്ളത്തിൽ മണ്ണും കല്ലും ചെളിയും റോഡിലേക്ക് ഒഴുകി വാഹന ഗതാഗതം ദുരിതത്തിൽ ആയിരിക്കുകയാണ്. പിറവം മുവാറ്റുപുഴ റോഡിലാണ് ഈ ദുരവസ്ഥ. ചെളിക്കെട്ട് നിറഞ്ഞ ഈ റോഡിന്റെ തൊട്ട് മുകളിലുള്ള കോളേജിൽ പോകുന്ന വിദ്യാർഥികളും കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്തെ ആളുകൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ആക്ഷൻ കൗൺസിൽ പഞ്ചായത്തിലും മറ്റ് നിരവധി സർക്കാർ മേഖലകളിലും പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
