Back To Top

September 5, 2024

എ എച്ച്. എസ്. ടി. എ. അവകാശ സംരക്ഷണദിനം ആചരിക്കും

By

 

കോലഞ്ചേരി:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ലയന നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ഹയർ സെക്കണ്ടറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളികളയണമെന്നും ആവശ്യപ്പെട്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ

(എ. എച്ച്. എസ്. ടി . എ ) നേതൃത്വത്തിൽ ഇന്ന് അദ്ധ്യാപകദിനത്തിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകർ അവകാശ സംരക്ഷണദിനം ആചരിക്കുന്നു .

ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ തള്ളിക്കളയുക.

കീം കേരള സിലബസിനോടുള്ള അവഗണന അവസാനിപ്പിക്കുക.

ഹയർ സെക്കണ്ടറി പരീക്ഷകൾക്കും വകുപ്പുതല ചോദ്യ പേപ്പറുകൾ അനുവദിക്കുക.

ക്ഷാമബത്ത – ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എല്ലാ യൂണിറ്റുകളിലും എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ നേത്യത്വത്തിൽ അവകാശ സംരക്ഷണ ദിനം ആചരിക്കുന്നത്.

 

ജില്ലാ പ്രസിഡൻ്റ് ജോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബിനു കെ വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ വിനോദ്, സംസ്ഥാന സെക്രട്ടറി ജിജി ഫിലിപ്പ്, ട്രഷറാർ ഷെബിൻ എസ്, ഓർഗനൈസിംഗ് സെക്രട്ടറി ടിൻ്റു പൗലോസ്, വനിതാ ഫോറം അദ്ധ്യക്ഷ ജിബി എ പോൾ,

ഷെറിൽ ജേക്കബ്, ജോസ് റാൽഫ്, ബിനു ഇ.ആർ, ഷനോജ് ഏബ്രഹാം, ഡാർവിൻ, ഷിബി കുര്യൻസ് എന്നിവർ ജില്ലാ – ഉപജില്ലാ തല ദിനാചരണങ്ങൾക്ക് നേതൃത്വം നല്കും.

എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (എ എച്ച് എസ് ടി. എ ), ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്. എസ്. എസ്. ടി. എ ), കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ(കെ. എച്ച്. എസ്. ടി. യു. ), കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ. എച്ച്. ടി. എ) എന്നിവയുടെ സംയുക്ത സമിതിയായ

ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തും.

 

Prev Post

സെന്റ് ഫിലോമിനാസിൽ സ്ഥാപകദിനാഘോഷം

Next Post

പിറവം നഗരസഭയിൽ ചെണ്ടുമല്ലിയുടെ പൂക്കാലം

post-bars