Back To Top

September 4, 2024

മൂവാറ്റുപുഴ 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.

By

മൂവാറ്റുപുഴ: 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. മാസങ്ങള്‍ക്ക് മുന്പ് കുടിവെള്ള വിതരണ പൈപ്പ് തകർന്നതിനെ തുടർന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്താണ് ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂവാറ്റുപുഴ – കൂത്താട്ടുകുളം എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് കുഴികള്‍. ടാർ ഇളകിരൂപപ്പെട്ട കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ‌

 

മാറാടി പഞ്ചായത്തിലേക്കുള്ള പ്രധാന കുടിവെള്ള പൈപ്പ് തകർന്ന് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച്‌ റോഡ് പൊളിച്ച്‌ പൈപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ പൈപ്പിലെ തകരാർ പരിഹരിച്ചശേഷം റോഡില്‍ വേണ്ടവിധം ടാറിംഗ് നടത്താത്തതിരുന്നതാണ് മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകർന്ന് കുഴികള്‍ രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കുഴി രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പെടാതെ എത്തുന്ന വാഹനയാത്രക്കാർ കുഴിയില്‍ ചാടാതിരിക്കാൻ വെട്ടിച്ച്‌ മാറ്റുന്നതുമൂലം അപകടങ്ങളും പതിവാണ്. ടാർ ഇളകി റോഡില്‍ മെറ്റല്‍ ചിതറി കിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാണ്. മഴ കൂടുതല്‍ ശക്തമാകുന്നതിന് മുൻപ് കുഴി അടച്ച്‌ അപകടം ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Prev Post

പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു…

Next Post

നിരീക്ഷണ ക്യാമറകൾ പുനഃസ്ഥാപിക്കണം – നിവേദനം നൽകി.

post-bars