Back To Top

September 4, 2024

പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു ശേഷം ട്രിപ്പ് മുടക്കുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു.

By

കൂത്താട്ടുകുളം :

പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു ശേഷം ട്രിപ്പ് മുടക്കുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു.

ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദിവസവും ഓട്ടോ വിളിച്ചു പോകേണ്ട അവസ്ഥയാണുള്ളത്.

 

ചെറിയ തുകയ്ക്കു യാത്രചെയ്യേണ്ട സ്ഥാനത്ത് പലരും ഒരു ദിവസം ജോലി ചെയ്ത പണത്തിന്‍റെ നല്ലൊരു ശതമാനവും വീട്ടിലേക്കു തിരികെ പോകുവാന്‍ മാത്രമായി ചെലവഴിക്കേണ്ടി വരുന്നു. പാലായില്‍നിന്നു കൂത്താട്ടുകുളത്തേക്കു പോകേണ്ട ബസുകളും, കൂത്താട്ടുകുളത്തുനിന്നു പാലായ്ക്ക് പോകേണ്ട ബസുകളും രാമപുരം എത്തുമ്ബോള്‍ യാത്രക്കാരെ ഇറക്കിവിട്ടതിനു ശേഷം ട്രിപ്പ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

 

 

ബസ് സര്‍വീസുകളെ ആശ്രയിച്ച്‌ യാത്രചെയ്യുന്ന യാത്രക്കാര്‍ പാലായിലും രാമപുരത്തും കൂത്താട്ടുകുളത്തും മണിക്കൂറുകളോളം ഒറ്റപ്പെട്ട് പോവുകയാണ്. യാത്രക്കാര്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. നിരന്തരമായി ട്രിപ്പ് മുടക്കുന്ന പ്രൈവറ്റ് ബസ് സര്‍വീസുകള്‍ക്കു പകരം കെഎസ്‌ആര്‍ടിസിക്ക് സര്‍വീസ് നടത്തണമെന്നാവശ്യവും ശക്തമാണ്.

Prev Post

ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും.

Next Post

മൂവാറ്റുപുഴ 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.

post-bars