Back To Top

September 4, 2024

ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും.

By

കൂത്താട്ടുകുളം : ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും. കൂത്താട്ടുകുളം ഫാർമേഴ്‌സ് ബാങ്ക് ഇഫ്കോയുമായി ചേർന്ന് ഒരു കാർഷിക സെമിനാറിൽ നൂതനകൃഷിരീതികൾ, വളപ്രയോഗങ്ങൾ, നാനോ വളങ്ങൾ, ഫോളിയർ വളങ്ങൾ, അവയുടെ ഉപയോഗരീതികൾ തുടങ്ങിയ ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ നടക്കും.

 

 

രാവിലെ 10 മുതൽ കൂത്താട്ടുകുളം നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ

വിജയ ശിവൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ

അദ്ധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അവാർഡ് ദാനം നിർവഹിക്കും, പൊതുമരാമത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സ‌ൺ അംബിക രാജേന്ദ്രൻ ഇൻസെന്റീവ് വിതരണം നിർവഹിക്കും. സെമിനാർ ഇഫ്കോ ഫീൽഡ് ആഫീസർ പി.കെ.അഭിൻ നയിക്കും.

 

തുടർന്ന് മുറ്റത്തെ മുല്ല വാർഷികവും ഫയർ & റെസ്‌ക്യൂ സേനയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള സംസ്ഥാനത്തെ പ്രഥമ അവാർഡ് ജേതാവ് അപ്പു ജെ. കോട്ടയ്ക്കലിനെ ആദരിക്കലും നടക്കുമെന്ന് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ പടിഞ്ഞാറയിൽ, മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്. നമ്പൂതിരി എന്നിവർ അറിയിച്ചു.

Prev Post

പിറവം നഗരസഭ – ഓണോത്സവം 2024

Next Post

പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു…

post-bars