Back To Top

September 3, 2024

പിറവം നഗരസഭ – ഓണോത്സവം 2024

By

 

പിറവം : നഗരസഭയുടെ ഈ വര്‍ഷത്തെ ഓണോത്സവം 2024 – സെപ്തംബര്‍ 6 വെളളിയാഴ്ച അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കും. പിറവം സെന്‍റ് ജോസഫ്‌സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും വൈകുന്നേരം 4 മണിക്ക് മണിക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ഫ്ളാഗ് ഓഫ് ചെയ്ത് ഘോഷയാത്ര ആരംഭിക്കും . മുണ്ടകൈ-ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഒഴിവാക്കി ആര്‍ഭാടരഹിതമായാണ് അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഘോഷയാത്ര സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിച്ച് പഴയ പെട്രോള്‍ പമ്പ് വഴി കരവട്ടെകുരിശ് കടന്ന് പിറവം ബസ് സ്റ്റാന്‍റിന് മുമ്പിലൂടെ പള്ളികവല വഴി പാലം കടന്ന് നഗരസഭ കവാടത്തില്‍ സമാപിക്കുന്നതാണ്.

 

Prev Post

കലാലയങ്ങളിൽ ജനാധിപത്യം നിലനിര്‍ത്തണം ; മുഹമ്മദ് ഷിയാസ്

Next Post

ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും.

post-bars