Back To Top

August 29, 2024

ഐ എൻ ടി യു സി തൊഴിലുറപ്പ് തൊഴിലാളി സമരം നടത്തി.

 

 

 

പിറവം : തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നടപടികൾക്കെതിരെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ സമരം നടത്തി. ഒൻപത് ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ബ്ലോക്ക് സെക്രട്ടറി ക്ക് കൈമാറി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജെറിൻ ടി ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് രതീഷ് കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ ഹരി മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ഡിസിസി സെക്രട്ടറി റീസ് പുത്തൻവീട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് മാണി പട്ടച്ചേരിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമാരായ എം എസ് നസീർ, പ്രിൻസ് പി ജെ എന്നിവർ സംസാരിച്ചു.

 

ചിത്രം : തൊഴിലുറപ്പ് തൊഴിലാളികളുടെ

Prev Post

യുഡിഎഫ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂരിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Next Post

വയനാടിനായി കൈകോർത്ത് എ. ഐ. വൈ. എഫ് പിറവം മണ്ഡലം കമ്മിറ്റി ഒരു…

post-bars