മിണ്ടാ പ്രാണിക്കെതിരെ ക്രൂരത – പിറവം പോലീസ് കേസ്സെടുത്തു .
പിറവം: ലോറിയുടെ തകർന്ന പ്ലാറ്റ്ഫോമിലൂടെ വീണ കാളക്ക് സാരമായ പരുക്കേറ്റു. മുളന്തുരുത്തിയിൽ നിന്നും
ഇറച്ചി ആവശ്യത്തിനായി പെരുവക്ക് കൊണ്ടുപോയ വാഹനത്തിൽ നിന്നാണ് കാള പ്ലേറ്റ് ഫോം തകർന്നു വീണത്. പിറവം വൈക്കം റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പോലീസ് സ്റ്റേഷനു സമീപം ലോറി കേടായതോടെയാണ് നാട്ടുകാർ ഇടപെട്ടത്. പ്ലാറ്റ്ഫോം തകർന്ന വിടവിലൂടെ കാൽ റോഡിൽ വീണ് ഉരഞ്ഞ് ചോരയൊലിപ്പിച്ചാണ് കാള കിടന്നിരുന്നത്.മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരം പെരുവ പുറ്റടിയിൽ ജോമി വർഗീസിനെതിരെ പോലീസ് കേസെടുത്തു.
വാഹനം പിറവം പോലീസ് കസ്റ്റഡിയിലെടുത്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ സഞ്ചരിക്കുന്ന യൂണിറ്റിലെ ഡോ.കെ കെ ആതിര എത്തി പരിചരണം നൽകി. കാളകളെ മറ്റൊരു ലോറിയിൽ അറുന്നൂറ്റി മംഗലത്തെ ഫാമിലേക്ക് മാറ്റി.
