Back To Top

August 17, 2024

നമുക്ക് പഠിക്കാം,നന്മയുടെ പാഠം”സൗഹൃദക്കൂട്ടായ്‌മ നടത്തി.

 

പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം പിറവത്ത് സംഘടിപ്പിച്ച “നമുക്ക് പഠിക്കാം,നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്‌മ സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്തു. മൂല്യങ്ങൾ ഇല്ലാതാകുന്നത് മനുഷ്യനും സമൂഹവും നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ കൂടിയ കൂട്ടായ്‌മയിൽ ജില്ലാ പ്രസിഡന്റ്‌ ഡോ എമ്മാനുവെൽ അബ്രഹാം അധ്യക്ഷത വഹിച്ചു. മികച്ച ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കുള്ള ലീഡർഷിപ് എക്സലൻസ് അവാർഡ് ഹെഡ്മാസ്റ്റർ ഡാനിയേൽ തോമസിന് നൽകി.പ്രതിഭാസംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ പൗലോസ് കിഴക്കനേടത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനഎക്സി.മെമ്പർ ഷീല ദിലീപ് മാതാപിതാന്മാരേയും സംസ്ഥാന കമ്മിറ്റി അംഗം ഡോ ജോസഫ് കൊലഞ്ചേരിൽ കലാപ്രതിഭകളേയും ആദരിച്ചു .റ്റി വൈ ജോയി, പ്രദീപ്‌ പി കെ, അഭിലാഷ് എം എം,ബിനു ഉലഹന്നാൻ,വി എൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ഡാനിയേൽ തോമസ് , അജി ചാക്കോ എന്നിവർ പ്രസംഗിച്ചു.

Prev Post

വയനാടിന് കൈത്താങ്ങായി പിറവത്തെ 60 പ്രൈവറ്റ് ബസ്സുകൾ കാരുണ്യയാത്ര നടത്തി.

Next Post

മിണ്ടാ പ്രാണിക്കെതിരെ ക്രൂരത – പിറവം പോലീസ് കേസ്സെടുത്തു .     …

post-bars