വയനാടിന് കൈത്താങ്ങായി പിറവത്തെ 60 പ്രൈവറ്റ് ബസ്സുകൾ കാരുണ്യയാത്ര നടത്തി.
പിറവം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി പിറവത്തെ പ്രൈവറ്റ് ബസ്സുകൾ കാരുണ്യയാത്ര നടത്തി.
അറുപതോളം ബസ്സുകളാണ് കാരുണ്യയാത്ര എന്ന പേരിൽ പ്രത്യേക സർവീസ് നടത്തിയത്. ബസുകളുടെ മുഴുവൻ കളക്‌ഷനും വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക് നൽകും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ പിറവം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ യാത്ര പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ ഫ്ലാഗ് ഓഫ് ചെയ്തു. പിറവം നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലീം, കൗൺസിലർ തോമസ് മല്ലിപ്പുറം, പി.ബി.ഒ.എ യൂണിറ്റ് പ്രസിഡൻ്റ് ഏലിയാസ് നാരേകാട്ട്,
പി.എം സുരേന്ദ്രൻ, പി.ബിനീഷ്, എ.ജി സുനിൽ , സാവിയോ എ. മാത്യു, ഷിൻ്റോ തോമസ്, കെ.കെ രാജേഷ്, പി.പി മത്തായി, സി.കെ ഹരിദാസ്, പോൾ മാത്യു എന്നിവർ സംബന്ധിച്ചു
.
