Back To Top

August 17, 2024

കർഷക ദിനത്തിൽ കുട്ടിക്കർഷകരെ ആദരിച്ചു

 

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന കർഷക ദിനാചരണത്തിൽ സ്കൂൾ കുട്ടികളിൽ നിന്ന് കൃഷി, മുയൽ വളർത്തൽ , മീൻ വളർത്തൽ , പശു പരിപാലനം തുടങ്ങിയ കാർഷിക പരിപാടികളിൽ മികവ് പുലർത്തിയവരെ കണ്ടെത്തി ആദരിച്ചു. അക്സ ഷിബി സിറിൽ, അഭിനവ് കെ ആർ എന്നിവരാണ് മികച്ച കുട്ടി കർഷകരായി തിരഞ്ഞെടുക്കപ്പെട്ടത്. ഇഷാൻ സന്തോഷ്, ഇസ സ്റ്റാലിൻ, ലെന സൂസൻ ജോ എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ഫാ. കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു. കർഷക ദിനാചരണത്തിൽ ഫാ. ഡോ. ജോൺ എർണിയാകുളത്തിൽ അധ്യക്ഷത വഹിച്ചു. പെരുവ പ്രസാദം ഡയറക്ടർ ഫാ. അനു തോമസ്, ജോജു ജോസഫ്, ശ്രീകാന്ത് എം. ആർ. എന്നിവർ പ്രസംഗിച്ചു.

Prev Post

ഓട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സർക്കാർ

Next Post

വയനാടിന് കൈത്താങ്ങായി പിറവത്തെ 60 പ്രൈവറ്റ് ബസ്സുകൾ കാരുണ്യയാത്ര നടത്തി.

post-bars