Back To Top

August 15, 2024

സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനം ആചരിച്ചു

 

മുളന്തുരുത്തി. സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനം ആചരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സഖറിയാസ് ജേക്കബ്ബ് പതാക ഉയർത്തി.സുശക്തമായ കേന്ദ്ര ഭരണത്തില്‍ രാജ്യം എല്ലാ മേഖലകളിലും വമ്ബിച്ച പുരോഗതി കൈവരിയ്ക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

 

അതേസമയം രാജ്യത്തിന്റെ വളർച്ചയെയും ജനങ്ങളുടെ സമാധാനത്തെയും പിന്നോട്ടടിയ്ക്കാൻ ഒരു ഭാഗത്ത് ജാതി, മത ശക്തികള്‍ നടത്തുന്ന നീക്കങ്ങളെ കരുതലോടെ ഓരോരുത്തരും കാണേണ്ട സമയമാണ് ഇത്.

 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 78-ാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ഈ വേളയില്‍ ജനങ്ങള്‍ ജാതി മത വംശീയ വിവേചനങ്ങള്‍ക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് കൊണ്ട്, സമൂഹത്തെ ഒന്നാകെ ചേർത്ത് പിടിച്ച്‌ മുന്നോട്ട് പോകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

ചടങ്ങില്‍ അസോസിയേഷൻ സെക്രട്ടറി ശ്യാം കെ.പി, ട്രഷറർ ജെനി സി.കെ ഉള്‍പ്പെടെയുള്ള ഭാരവാഹികളും മറ്റ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് ശേഷം എല്ലാവർക്കും മധുരപലഹാരം നല്‍കി.

Prev Post

മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം

Next Post

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…

post-bars