Back To Top

August 10, 2024

ആയുർവേദ ആതുര സേവന രംഗത്ത് 55 വർഷം പിന്നിടുന്ന ഡോ. കെ വി കുര്യനെ ആദരിക്കും.   

 

പിറവം : ആയുർവേദ ആതുര സേവന രംഗത്ത് 55 വർഷം പിന്നിടുന്ന

മു;ളന്തുരുത്തി അമൃത ആയുർ ക്ലിനിക് ഉടമ ഡോ. കെ വി കുര്യനെ കേരള കോൺഗ്രസ്. ജേക്കബ് മുളന്തുരുത്തി മണ്ഡലം കമ്മിറ്റിയുടെയും. മുളന്തുരുത്തി പൗരാവലിയുടെയും നേതൃത്വത്തിൽ ആദരിക്കും. ഞായറാഴ്ച വൈകിട്ട് 5 ന്. മുളന്തുരുത്തി മറിയം ടവറിൽ വച്ച് നടക്കുന്ന സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സിനിമാതാരം ലാലു അലക്സ് മുഖ്യാതിഥിയായിരിക്കും. റിട്ട. എസ്എംഒ. ഡോ. സി ഡി സഹദേവൻ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റുമാർ. വിവിധ രാഷ്ട്രീയ സംഘടന നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. അനുമോദന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ.10 ന് നടക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മറിയം ടവറിൽ മുളന്തുരുത്തി ഇൻസ്പെക്ടർ മനേഷ് കെ പൗലോസ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ബാബു കാലാപ്പള്ളി അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Prev Post

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരന്തബാധിതരുടെ പുനരധിവാസം വൻ സാമ്ബത്തിക ബാദ്ധ്യതയാകുമെങ്കിലും എങ്ങനെയും പണം…

Next Post

അയർലണ്ടിലെ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

post-bars