നഗരസഭ – മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട ശിൽപ്പശാല നടന്നു.
കൂത്താട്ടുകുളം : നഗരസഭ – മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട ശിൽപ്പശാല നടന്നു.
പരിപാടി നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷിബി ബേബി, ജിജി ഷാനവാസ്, പ്രിൻസ് പോൾ ജോൺ എന്നിവർ സംസാരിച്ചു.
കില റിസോഴ്സ് പേഴ്സൺ എം.കെ രാജു ശിൽപ്പശാല സംബന്ധിച്ച വിശദീകരണം നടത്തി. പരിപാടിയുടെ സംസ്ഥാന- ജില്ലാ – നഗരസഭാതല നേട്ടങ്ങൾസംബന്ധിച്ച് നഗരസഭാ സെക്രട്ടറി എസ് ഷീബയും , നഗരസഭയുടെ നിലവിലുള്ള സ്ഥിതി, 2024-25 കർമ്മപദ്ധതി എന്നിവ സംബന്ധിച്ച് ക്ലീൻസിറ്റി മാനേജർ എം.ആർ. സാനുവും വിഷയാവതരണം നടത്തി. തുടർന്ന് അംഗങ്ങൾ എട്ടു വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞ് സമഗ്രമായി ചർച്ച ചെയ്യുകയും , നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് നഗരസഭാ ചെയർപേഴ്സൺ മറുപടി പറയുകയും, അംഗങ്ങൾ നിർദ്ദേശിച്ച പ്രോജക്ടുകൾ നഗരസഭാ കൗൺസിലിന്റെ ചർച്ചയ്ക്കു വിധേയമായി തീരുമാനമെടുക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
