ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ അപകടകരമായി നിന്ന നെല്ലിമരം മുറിച്ചുമാറ്റി.
പാലക്കുഴ : ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ അപകടകരമായി നിന്ന നെല്ലിമരം മുറിച്ചുമാറ്റി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് മരം മുറിച്ചു നീക്കിയത്.
ഇടിമിന്നലേറ്റ് ഉണങ്ങിയ മരം രണ്ടുവർഷത്തിലേറെയായി സ്കൂൾ മറ്റത്ത് അപകടകരമായി നിൽക്കുകയായിരുന്നു. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് അംഗം മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
മരത്തിന്റെ തൊട്ടടുത്തുതന്നെയാണ് ബഡ്സ് സ്കൂളും അംഗൻവാടിയും പ്രവർത്തിക്കുന്നത്. പൊതുജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗത്ത് അപകടകരമായി തുടർന്ന് മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
വാർത്താമാധ്യമങ്ങളിലൂടെ സംഭവം ശ്രദ്ധയിൽപ്പെട്ട ഡിഇഒ, എഇഒ, തുടങ്ങിയവർ സ്കൂൾ സന്ദർശിക്കുകയും, അപകടാവസ്ഥ നേരിൽകണ്ട് ബോധ്യപ്പെടുകയും, തുടർന്ന് ഉടനടി ഉണങ്ങിയ മരം വെട്ടി മാറ്റണമെന്ന് സ്കൂൾ അധികാരി കൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.
ഫോട്ടോ : സ്കൂൾ മുറ്റത്ത് അപകടകരമായ നിന്ന് നെല്ലിമരം മുറിച്ചുമാറ്റിയ നിലയിൽ.
