പിറവം കളമ്പൂർ ഹോമിയോ ആശുപത്രി വെൽനെസ്സ് സെന്റർ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന പരിപാടി പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.
പിറവം: മുൻ എം.പി ബിനോയ് വിശ്വം രാജ്യസഭ അംഗമായിരുന്ന കാലത്ത് അനുവദിച്ച എം.പി പ്രാദേശിക വികസന ഫണ്ട് 10 ലക്ഷം ഉപയോഗിച്ച് കളമ്പൂർ ഹോമിയോ ആശുപത്രിയിൽ നിർമ്മിച്ച വെൽനസ്സ് സെൻ്ററിൻ്റെ ഉദ്ഘാടനം മുൻ എം,പി. ബിനോയ് വിശ്വം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലിം സ്ഥിരം സമിതി അധ്യക്ഷരായ
ഷൈനി ഏലിയാസ്, ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, അഡ്വ. ബിമൽ ചന്ദ്രൻ കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, പി.ഗിരീഷ്‌കുമാർ, ഡോ.അജേഷ് മനോഹർ, പ്രീമ സന്തോഷ്, മോളി വലിയകട്ടയിൽ, ഷെബി ബിജു, ബാബു പാറയിൽ, ഡോ.സജിനി പ്രതീഷ്, സിപിഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ്, സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി.പോൾ, സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, സോജൻ ജോർജ്, രാജു തെക്കൻ, മെഡിക്കൽ ഓഫീസർ ഡോ.ആർ രശ്മി എന്നിവർ സംസാരിച്ചു.
പിറവം : കളമ്പൂർ ഹോമിയോ ആശുപത്രി വെൽനസ് സെൻറർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. അനൂപ് ജേക്കബ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2020-ൽ നിർമ്മിച്ച ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിൽ വെൽനെസ്സ് സെന്റർ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് എം.എൽ.എ. യെയും എച്ച്എംസി അംഗങ്ങളെയും ഒഴിവാക്കിയതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറവും യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കലും പറഞ്ഞു. മുൻ എംപി ബിനോയ് വിശ്വം നൽകിയ ഫണ്ട് ഉപയോഗിച്ചാണ് വെൽനസ് സെൻറർ നിർമ്മിച്ചത്. അത് സ്വാഗതാർഹമാണെങ്കിലും ഇപ്പോൾ ജനപ്രതിനിധി അല്ലാത്ത ഒരാൾ സർക്കാർ ‘ഫണ്ട് ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
