ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെ മേഖല കുടുംബസംഗമവും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും കൂത്താട്ടുകുളത്ത് വച്ച് നടത്തപ്പെടുന്നു
കൂത്താട്ടുകുളം : ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെ മേഖല കുടുംബസംഗമവും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും കൂത്താട്ടുകുളത്ത് വച്ച് നടത്തപ്പെടുന്നു. ഓഗസ്റ്റ് 3 നു വൈകുന്നേരം 6.30ന് കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെൻട്രൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേഖലാ പ്രസിഡൻ്റ് സജി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വനിതാവിംഗിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് വി.കെ. വർഗീസ് നിർവ്വഹിക്കും. അംഗങ്ങളുടെ മക്കൾക്കുള്ള എക്സലൻസ് അവാർഡുകൾ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ വിതരണം ചെയ്യും. എറണാകുളം ജില്ലയിലെ എ.കെ.സി.എ. മേഖലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
2500 ആളുകൾ സംസ്ഥാന തലത്തിലും, 380 ആളുകൾ എറണാകുളം ജില്ലയിലും, 30 ആളുകൾ പിറവം – കൂത്താട്ടുകുളം മേഖലയിലും അംഗങ്ങളായിട്ടുണ്ട്. കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ പരസ്പര സഹായവും വിശ്വാസവും വളർത്തിയെടുക്കുക. അവരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക.
അതാത് ജില്ലകളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വിലനിലവാരം തിട്ടപ്പെടുത്തി പരസ്പര മൽസരം ഒഴിവാക്കുക. സമൂഹത്തിൽ കാറ്ററിംഗിനെ ഒരു സംസ്ക്കാരമായി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
കാറ്ററിംഗ് രംഗത്ത് പ്രവർത്തിച്ച് ഉപജീവനം കഴിക്കുന്ന സ്ഥാപന ഉടമകളുടെ ആവശ്യകതകൾക്കും മറ്റും പരിഹാരം കാണുന്നതിനും അവകാശ സംരക്ഷണത്തിനുവേണ്ടിയും യത്നിക്കുക.
അംഗങ്ങളുടെ ഇടയിൽ ധാർമ്മികവും ശാസ്ത്രീയവും നിയമപരവുമായ ബോധം വളർത്തുന്നതിനുവേണ്ടി ചർച്ച ക്ലാസുകൾ, സെമിനാറുകൾ മുതലായവ സംഘടിപ്പിക്കുക. തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡൻ്റ് സജി ജോസഫ്, സെക്രട്ടറി ടി.എ.ജോൺസൻ, ട്രഷറർ ജിബിൻ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ, സംസ്ഥാന ട്രഷറർ വത്സൻ, എറണാകുളം ജില്ലാ പ്രസിഡൻ്റ് വി.കെ വർഗ്ഗീസ്, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി റോബിൻ കെ പോൾ, ജില്ലാ ട്രഷറർ ജിബി പീറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നത്.
