നേത്ര പരിശോധന ക്യാമ്പ് നടത്തി.
പിറവം : പിറവം, മുളക്കുളം ,കരിങ്കല്ലിചിറ ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ കാക്കനാട് ശുശ്രുത കണ്ണാശുപത്രിയും സംയുക്തമായി ലൈബ്രറി ഹാളിൽ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിർണയവും നടത്തി. വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിമൽ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ നേതൃസമിതി കൺവീനർ സിമ്പിൾ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, അന്നമ്മ ടോമി അജേഷ് മനോഹർ ലൈബ്രറി സെക്രട്ടറി രമണൻ പി കെ ഡോക്ടർ അജയ്, സിന്ധു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
