Back To Top

July 13, 2024

രാമമംഗലം ഹൈസ്‌കൂളില്‍ പുഷ്‌പോത്സവം നടത്തി

രാമമംഗലം: ചെത്തിയും ചെമ്പരത്തിയും മുസാന്തയും ,കൃഷ്ണ കിരീടവും,മുക്കുറ്റിയും റോസയും നിറഞ്ഞ വേദിയില്‍ കുഞ്ഞുങ്ങള്‍ക്ക് കൗതുകമേകി രാമമംഗലം ഹൈസ്‌കൂളില്‍ പുഷ്‌പോത്സവം നടത്തി. യുപി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പഠന പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് പുഷ്‌പോത്സവം സംഘടിപ്പിച്ചത്. നാട്ടുപൂക്കളുടെയും കാട്ടുപൂക്കളുടെയും ചിത്രങ്ങളും വിവരണങ്ങളും വര്‍ണ്ണാഭമായ രീതിയില്‍ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരുന്നു.പുഷ്‌പോത്സവം വാര്‍ഡ് മെമ്പര്‍ ആന്റോസ്. പി സ്‌കറിയ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പൂക്കളെ കുറിച്ചുള്ള കവിതകളും പാട്ടുകളും അവതരിപ്പിച്ചു.പിറ്റിഎ പ്രസിഡണ്ട് കലാനിലയം രതീഷ് അധ്യക്ഷനായ ചടങ്ങില്‍ മദേഴ്‌സ് ഫോറം പ്രസിഡണ്ട് പ്രിന്‍സി ബിനു, സീനിയര്‍ അസിസ്റ്റന്റ് എം എന്‍ പ്രസീദ,ഹെഡ്മിസ്ട്രസ് സിന്ധു പീറ്റര്‍, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു.

Prev Post

നേത്ര പരിശോധന ക്യാമ്പ് നടത്തി.         

Next Post

വായനക്കാർക്കായി വഴിയോര വായനശാല ആരംഭിച്ചു.

post-bars