Back To Top

June 25, 2024

മണിയാമ്പുറം സെൻ്റ് മേരീസ് ചാപ്പലിൻ്റെ ഭണ്ഡാരം കവർന്നു

 

 

പിറവം : ആരക്കുന്നം ,മണിയാമ്പുറം സെന്റ് മേരീസ് ചാപ്പലിനുള്ളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കവർന്നു. ഇന്നലെ രാവിലെ അയൽവാസിയാണ് ചാപ്പലിൻ്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അകത്ത് പ്രവേശിച്ചപ്പോഴാണ് ഭണ്ഡാരം കവർന്നതായി കണ്ടെത്തിയത് ഉടൻ തന്നെ ചാപ്പൽ ഭാരവാഹികളെ വിവരം അറിയിച്ചു. 15000 രൂപയോളം ഭണ്ഡാരത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. പിറവം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ആഴ്ചകൾക്ക് മുമ്പ് ചാപ്പലിന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. അതിന് വൈക്കത്തുമഠം ക്ഷേത്രത്തിന് സമീപത്ത് വച്ച് ഒൻപതു വയസുള്ള കുട്ടിയെ അജ്ഞാതൻ ഭയപ്പെടുത്തിയതായി പരാതി ഉണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ നടന്ന സംഭവങ്ങൾ ആസൂത്രിതമായി നടത്തിയതായാണ് നാട്ടുകാർ സംശയിക്കുന്നത്. രാത്രി സമയങ്ങളിൽ ഈ പ്രദേശങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Prev Post

പഠനോപകരണ വിതരണം നടത്തി.     

Next Post

പിറവം എംകെഎം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ,വിദ്യാർത്ഥികൾക്ക് അവാർഡ്…

post-bars