പിറവം എംകെഎം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ,വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടത്തി
പിറവം : എം.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ ക്ലാസ്സിലെ ക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം പിറവം നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു.ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് മുൻ വകുപ്പ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. എം പി മത്തായി മുഖ്യ പ്രഭാഷണം നടത്തി . വത്സല വർഗീസ്, ഫാ. മാത്യൂസ് വാതകാട്ടിൽ, പ്രിൻസിപ്പാൾ എ എ ഓനാൻകുഞ്ഞ് ഫാ.സ്കറിയ വട്ടക്കാട്ടിൽ പി ടി എ പ്രസിഡന്റ് പി എസ് ജോബ് ,ഹെഡ്മിസ്ട്രെസ് സിബി മാത്യു ,രാജു പാണാ ലിക്കൽ, ഫാ. മാത്യൂസ് കാഞ്ഞിരം പാറ,ഫാ. ഏലിയാസ് ചെറുകാട്, വി പി. വർഗീസ്, എം പി ബാബു,സ്റ്റാൻലി വർക്കി, ജോൺ പി ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എസ്.എസ്.എൽ.സി. /പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റൊയും നൽകി കുട്ടികളെ ആദരിച്ചു.എൻ.സി.സി. ഫസ്റ്റ് ഓഫീസറായി സ്ഥാന കയറ്റം ലഭിച്ച എം.കെ.എം ഹൈസ്കൂൾ അദ്ധ്യാപകൻ എബിൻ കുരിയാ ക്കോസിനെ നഗര സഭ ചെയർപേഴ്സൺ പൊന്നാട അണിയിച്ച് ആദരിച്ചു.
