Back To Top

June 24, 2024

അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് ന്യൂറോളജി കേരളയുടെ 18-ാമത് വാർഷിക സമ്മേളനം എം.ഒ.എസ്‌.സി മെഡിക്കൽ കോളജിൽ 2 ദിവസമായി നടന്നു.

കോലഞ്ചേരി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മലനാടു ശാഖ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പീഡിയാട്രിക്‌സ് എം. ഒ എസ്. സി മെഡിക്കൽ കോളജ് കോലഞ്ചേരിയും ചേർന്ന് സംഘടിപിച്ച അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് ന്യൂറോളജി കേരളയുടെ 18-ാമത് വാർഷിക സമ്മേളനം എം.ഒ.എസ്‌.സി മെഡിക്കൽ കോളജിൽ 2 ദിവസമായി നടന്നു. ഇന്ത്യയിലെമ്പാടുമുള്ള പീഡിയാട്രീഷ്യൻമാരും പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളും ഉൾപ്പെടെ 185-ലധികം പ്രതിനിധികൾ പങ്കെടുത്തു. എം.ഒ.എസ്‌.സി മെഡിക്കൽ കോളേജ് സി. ഇ. ഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.ഡോ വിനയൻ കെ പി (എ.ഒ.പി.എൻ പ്രസിഡൻ്റ്), ഡോ ഷിമ്മി പൗലോസ് (ഐ.എ.പി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്), ഡോ കൃഷ്ണമോഹൻ (ഐ.എ.പി കേരള സ്റ്റേറ്റ് സെക്രട്ടറി), ഡോ കെ കെ ദിവാകർ (ഡീൻ എം.ഒ.എസ്‌.സി മെഡിക്കൽ കോളേജ്), ഡോ ഐസക് മത്തായി എം (ഹെഡ്. ശിശു രോഗ വിഭാഗം ) . ഡോ. വെർഗീസ് പോൾ (മെഡിക്കൽ സൂപ്രണ്ട് എം. ഒ. എസ്. സി ), ഡോ. സിമി പി. വർഗീസ് (പ്രസിഡൻ്റ് ഐ.എ.പി. മലനാട്), ഡോ. വർഗീസ് എബ്രഹാം (ഐ.എ.പി. മലനാട് ബ്രാഞ്ച് സെക്രട്ടറി)എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയിൽ ഒന്നിലധികം സംവേദനാത്മക സെഷനുകൾ, ന്യൂറോളജി ശിൽപശാലകൾ, ബിരുദാനന്തര ക്വിസ് എന്നിവ സംഘടിക്കപ്പെട്ടു.സമ്മേളനം ഇന്നലെ വൈകുന്നേരം സമാപിച്ചു.

(ഫോട്ടോ:ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മലനാടു ശാഖ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പീഡിയാട്രിക്‌സ് എം. ഒ എസ്. സി മെഡിക്കൽ കോളജ് കോലഞ്ചേരിയും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനം ജോയ് പി ജേക്കബ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. )

Prev Post

മണീട് ഗ്രാമ പഞ്ചായത്തിൽ വയോജന സംഗമം നടത്തി.

Next Post

ഡോ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

post-bars