പിറവം നഗരസഭ കാര്യാലയത്തിൽ കോഫി വെന്റിങ് മെഷീൻ സ്ഥാപിച്ചു.
പിറവം : പിറവം നഗരസഭ കാര്യാലയത്തിൽ സ്ഥാപിച്ച കോഫി വെന്റിങ് മെഷീൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലീം അധ്യക്ഷനായി.ബാങ്ക് ഓഫ് ബറോഡ പിറവം ശാഖയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് മിഷ്യൻ സ്ഥാപിച്ചത്. 10 രൂപയക്ക് കോഫി, ചായ എന്നിവ ലഭ്യമാകും. കൗൺസിലർമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ് കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, തോമസ് മല്ലിപ്പുറം, ആർ. സന്തോഷ്, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലിയകട്ടയിൽ, പ്രശാന്ത് മമ്പുറത്ത്, ഡോ.സജ്ജിനി പ്രതീഷ്, രമ വിജയൻ, പ്രീമ സന്തോഷ്, മോളി ബെന്നി, സിനി ജോയി, ബാങ്ക് മാനേജർ പ്രതീക് അഗസ്റ്റിൻ, നഗരസഭ സൂപ്രണ്ട് പി.സുലഭ, സെക്രട്ടറി പ്രകാശ് കുമാർ.വി എന്നിവർ പങ്കെടുത്തു.
