ഏഴക്കരനാട് സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ പ്രധാന പെരുന്നാൾ കൊടി കയറി
പിറവം : മലങ്കര ഓർത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലുള്ള വി.യൗസേഫ് പിതാവിൻ്റെ നാമത്തിലുള്ള ആദ്യ ദേവാലയം കൂടിയായ ഏഴക്കരനാട് സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ പ്രധാന പെരുന്നാൾ ഇടവക വികാരി ഫാ. ബെന്യാമിൻ ശങ്കരത്തിൽ കൊടിയേറ്റി. മെയ്യ് മാസം 21, 22 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കുന്ന പ്രധാന പെരുന്നാൾ ശുശ്രൂഷയ്ക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മോർ അത്താനാസ്യോസ് തിരുമേനി പ്രധാനകാർമികത്വം വഹിക്കും.21-ാം തീയതി ചൊവ്വാഴ്‌ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, വചനശുശ്രൂഷ ഫാ. മേരിദാസ് സ്റ്റീഫൻ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം) തുടർന്ന് പ്രദക്ഷിണം , നേർച്ച സദ്യ .
22-ാം തീയതി ബുധനാഴ്‌ച രാവിലെ 7.30ക്ക് പ്രഭാത നമസ്ക്കാരം,
വി.കുർബ്ബാനയും തുടർന്ന് പ്രദക്ഷിണം
