Back To Top

May 12, 2024

മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി പ്രധാന പെരുന്നാൾ കൊടികയറി

 

 

പിറവം : മാറ്റ പെരുന്നാൾ എന്ന് പുകഴ്‌പെറ്റ ചരിത്രപ്രസിദ്ധമായ മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിന് നിയുക്ത മലങ്കര മൽപ്പാൻ വെരി .റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് കൊടിയേറ്റി . മെയ് 14 15 തീയതികളിൽ ആയി നടക്കുന്ന പെരുന്നാളിന് പതിനാലാം തീയതി രാവിലെ 6 .30 വിശുദ്ധ കുർബാന ,വൈകിട്ട് 5 മണിക്ക് പള്ളിസാധനങ്ങൾ മേബൂട്ടിൽ നിന്നും പള്ളി അകത്തേക്ക് കൊണ്ടുവരുന്നു. തുടർന്ന് 6 .30 പെരുന്നാൾ സന്ധ്യാനമസ്കാരം ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ. 7 . 30 വചന ശുശ്രൂഷ എട്ടുമണിക്ക് പ്രദക്ഷിണം, 9 30 ആശീർവാദം , നേർച്ച സദ്യ. പതിനഞ്ചാം തീയതി ബുധനാഴ്ച രാവിലെ 6 . 30 വിശുദ്ധ കുർബാന ,8 30ന് വി.മൂന്നിന്മേൽ കുർബാന ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ , 10 .30 പെരുന്നാൾ സന്ദേശം ,11 മണിക്ക് മാലാഖയുടെ രൂപം എഴുന്നുള്ളിപ്പ്, 11 30 പ്രദക്ഷിണം, 12 മണിക്ക് ആശിർവാദം, നേർച്ചസദ്യ വൈകുന്നേരം 3 മണിക്ക് കൊടിയിറക്ക് . പെരുന്നാൾ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷിബു കുരിയൻ, ട്രസ്റ്റി ജേക്കബ് കമ്പക്കാലുങ്കൽ , ജനറൽ കൺവീനർ ജോൺ മാത്യു ,പെരുന്നാൾ കമ്മിറ്റി കൺവീനർ ഫിലിപ്പോസ് കെ. യു, യുവജനപ്രസ്ഥാനം ഭാരവാഹികളായ ലിജോ ജോയി, സുബിൻ ബേബി എന്നിവർ അറിയിച്ചു.

Prev Post

കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.

Next Post

മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ കുര്യാക്കോസ് കുര്യൻ (84) നിര്യാതനായി.

post-bars