Back To Top

March 15, 2024

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വാട്‍സ്ആപ്പ്‌ ചാരിറ്റി ഫണ്ട്        പദ്ധതിയുമായി കുന്നുംപുറം റസിഡൻറ്സ് അസോസിയേഷൻ.

 

പിറവം : പിറവം കുന്നുംപുറം റസിഡൻറ്സ് അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വാട്‍സ്ആപ്പ്‌ ചാരിറ്റി ഫണ്ട് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആരോഗ്യ . വിദ്യാഭാസ , കാർഷിക മേഖലകളിൽ അസോസിയേഷൻ ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . വരുന്ന 17 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പിറവം വൈ എം.സി. എ. ഹാളിൽ വച്ചു വാർഷിക പൊതു യോഗം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡണ്ട് വി. സന്തോഷ് അധ്യക്ഷത വഹിക്കും. യോഗത്തിൽ മുതിർന്ന പൗരന്മാരെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ., വൈസ് ചെയർമാൻ കെ.പി. സലിം, കൗൺസിലർമാരായ രാമ വിജയൻ, അഡ്വ. ബിമൽ ചന്ദ്രൻ, മറ്റ് സംഘടനാ ഭാരവാഹികൾ സംബന്ധിക്കും.

 

Prev Post

മണിച്ചോളകൃഷിയിൽ മുന്നേറ്റം കൊയ്ത്  കർമല ആശ്രമ വൈദികർ

Next Post

സൗജന്യ മെഡിക്കൽ ക്യാമ്പ്.

post-bars