Back To Top

February 2, 2024

നഗരത്തിലെ നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു.

കൂത്താട്ടുകുളം : നഗരത്തിലെ നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും

ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം നിലച്ചു.

 

രണ്ടു മാസത്തിലേറെയായി ക്യാമറകൾ പ്രവർത്തിക്കാതെ ആയിട്ട്. സെൻട്രൽ കവലയിലെ മീഡിയനുകളിലായി എഎൻപിആർ ക്യാമറയോടൊപ്പം 6 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തിടെ മർച്ചന്റ്സ് അസോസിയേഷൻ രണ്ട് ക്യാമറകൾ കൂടി സ്പോൺസർ ചെയ്തിരുന്നു. ഇവയിൽ രണ്ട് ക്യാമറകൾ ആദ്യഘട്ടത്തിൽ തന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മെയിന്റനൻസ് കൃത്യമായി നടക്കാതെ വന്നതോടെ അവശേഷിക്കുന്ന ക്യാമറകൾ കൂടി നിലച്ചു.

 

ക്യാമറയുടെ മെയിന്റനൻസ് പൂർണ്ണമായും നഗരസഭയുടെ കീഴിലാണ് വരുന്നത്. മെയിന്റനൻസ് പ്രവർത്തികൾ സ്വകാര്യ കമ്പനിയാണ് ചെയ്യുന്നത്. എന്നാൽ രണ്ടുമാസമായി മെയിന്റനൻസ് നടത്തുന്നതിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

 

കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ക്യാമറയുടെ ഡിവിആർ ഉൾപ്പെടെയുള്ള മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. എംസി റോഡിന്റെ ഇരുവശവും, മാർക്കറ്റ് റോഡ്‌, കോഴിപ്പിള്ളി റോഡ്‌, നടപ്പുറം ബൈപ്പാസ് എന്നിങ്ങനെ ടൗന്റെ ഹൃദയഭാഗം പൂർണ്ണമായും സദാസമയവും പോലീസ് നിരീക്ഷണത്തിലാണ് ഉള്ളത്.

 

ക്യാമറകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ നഗരത്തിന് മുകളിലുള്ള നിയമപാലകരുടെ കണ്ണുകളും അടഞ്ഞു കഴിഞ്ഞു. വാഹന അപകടങ്ങളും മോഷണങ്ങളും വർദ്ധിച്ചുവരുന്ന

സാഹചര്യത്തിൽ ക്യാമറകൾ പ്രവർത്തിക്കാത്തത് പോലീസ് ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

 

അടിയന്തരമായി ക്യാമറകളുടെ മെയിന്റനൻസ് നടത്തി നഗരം സുരക്ഷിതമാക്കണമെന്നാണ്

പൊതുജനങ്ങളുടെ ആവശ്യം

 

ഫോട്ടോ : കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളുടെ മോണിറ്ററിൽ നിന്നുള്ള ദൃശ്യം.

Prev Post

കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Next Post

പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്  ഇടതുപക്ഷം പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം…

post-bars