Back To Top

January 6, 2024

റോഡിലെ കുഴികൾ അടച്ച് വലമ്പൂർ പള്ളിയിലെ യൂത്ത് അസ്സോസ്സിയേഷൻ

 

 

കോലഞ്ചേരി :കോലഞ്ചേരി – പട്ടിമറ്റം റോഡിലെ അപകടകരമായ കുഴികൾ അടച്ച് യുവജനകൂട്ടയ്മ.വലമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജോർജ്ജ് യൂത്ത് അസ്സോസ്സിയേഷൻ അംഗങ്ങളാണ് റോഡിലെ അപകടകരമായ കുിഴകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചത്.ദിനംപ്രതി വളരെയേറെ അപകടങ്ങൾ സംഭവിക്കുന്ന റോഡിനേക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിരുന്നു.ഇതിനിടെ നിരവധി നാട്ടുകാരായ ആളുകൾ കുളിയിൽ വീണ് അപകടത്തെത്തുടർന്ന് ചികിത്സയിലുമാണ്.ഈ അവസരത്തിലാണ് യുവാക്കൾ സാമൂഹ്യപ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയത്.വലമ്പൂർ അഗാപ്പെ കമ്പനിയ്ക്ക് സമീപമുള്ള അഗാധമായ കുഴികളടക്കം ഇവർ നിലവാരമുള്ള രീതിയിൽ നികത്തി സഞ്ചാരയോഗ്യമാക്കിയത്.

Prev Post

പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്ദി നിറവിൽ

Next Post

പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.

post-bars