പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്ദി നിറവിൽ
പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തുതിയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവ്വഹിച്ചു. കുന്നും കുളം ഭദ്രാസന മെത്രാപോലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് അദ്ധ്യക്ഷനായി. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാനം ചെയ്തു.
ഭവന പദ്ധതിയുടെ ഉദ്ഘാടനംഅഡ്വ.തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബും നിർവ്വഹിച്ചു. ചെന്നൈ മെട്രോ . ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.ഡി ആൽബിൻ ജോൺ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് പോൾസൺ സ്കറിയയെ ചടങ്ങിൽ ആദരിച്ചു. ഫാ.ഡോ.ജോൺസ് എബ്രാഹാം കോനാട്ട്, ഫാ.ഡോ.സജി അമയിൽ, പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, എം സി.കുര്യാക്കോസ് റമ്പാൻ, ഫാ .ജോസ് തോമസ്, ആശാ സനൽ. കുത്തുമോൻ ഫിലിപ്പ്, ഉഷാ രമേഷ് , ജിനു.സി.ചാണ്ടി, ജയക്യഷ്ണൻ ബി, ഷാജു അമ്മനംകോട്ടിൽ, ജോമോൻ കുന്നുംപുറത്ത്, ഫാ.പോൾ ജോൺ കോനാട്ട് എന്നിവർ പ്രസംഗിച്ചു.
