Back To Top

December 31, 2023

ഒരുക്കങ്ങൾ പൂർത്തിയായി – നാളെ പിറവത്ത് നവകേരള സദസ്സ് .

പിറവം : മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ പിറവം മണ്ഡലവും നഗരവും പൂർണ സജ്ജമായി.  തിങ്കൾ വൈകിട്ട് 4 മുതൽ പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലൊരുക്കിയ പന്തലിലാണ് നവകേരള സദസ് നടക്കുക.

 

ഉച്ചക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിക്കും.പരാതികൾ സ്വീകരിക്കാൻ 25 കൗണ്ടറുകളുണ്ടാകും.തിരക്കുണ്ടായാൽ ഉടൻ കൂടുതൽ കൗണ്ടറുകൾ ഒരുക്കും. പരാതി സ്വീകരിക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നേരത്തെ നൽകിക്കഴിഞ്ഞു.

3.30 മുതൽ സ്റ്റേജിൽ കലാപരിപാടികൾ ആരംഭിക്കും. സ്റ്റേജിൻ്റെയും സദസിൻ്റെയും നിർമ്മാണങ്ങളും,മിനി സിവിൽ സ്റ്റേഷൻഭാഗം ,പാലം ഉൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വൈദ്യുത ദീപ അലങ്കാരങ്ങളും പൂർത്തിയായി.കമാനം, പന്തൽ

അലങ്കാരമുൾപ്പെടെയുള്ള മിനുക്കു പണികളും പൂർത്തിയാക്കി. വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് കെഎസ്ആർസി മൈതാനത്തേക്ക് നവകേരള ബസിനെ സ്വീകരിക്കുക. ഇരുപതിനായിത്തോളം ആളുകൾ സദസിൽ പങ്കെടുക്കും. സുരക്ഷക്കായി പോലീസുകാരും, വോളൻ്റിയർമാരുടെ സേവനവും ഉണ്ടാകും. ഫയർഫോഴ്സ്,

ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സേവനവും, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ്, കൺവീനർ ആർഡിഒ പി എം അനി, ജോയിൻ്റ് കൺവീനർ പി ബി രതീഷ്,നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ,ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ പറഞ്ഞു.

 

Prev Post

പിറവത്ത് നാടിനെ നടുക്കിയ സംഭവം : ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .

post-bars