Back To Top

December 31, 2023

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .

പിറവം : മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡിന് എറണാകുളം ജില്ലയിലെ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പ്ലാന്റ് എ ട്രീയും സംസ്ഥാന പ്ലാസ്റ്റിക് കൺട്രോൾ മിഷനും ചേർന്ന് നൽകുന്ന അവാർഡിന് ഫൈനൽ റൗണ്ടിലെത്തിയ 68 സ്കൂളുകളെ പരിഗണിച്ചതിൽ നിന്നാണ് സെന്റ് ഫിലോമിനാസിനെ തിരഞ്ഞെടുത്തത് . സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അവാർഡ് വിതരണ യോഗത്തിൽ എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഹരികുമാർ ചങ്ങമ്പുഴ അധ്യക്ഷത വഹിച്ചു. കോട്ടയം ഡി എഫ് ഓ എൻ രാജേഷ് ഐ എഫ് എസ് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു . പന്തളം എൻഎസ്എസ് കോളേജിലെ ഡോക്ടർ ആതിര പ്രകാശ്, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഹണി ജോൺ , ഡോ. സി രാവുണ്ണി, ഡോ. സെൽവി സേവിയർ , ഫാ. ഡോ . ജോൺ എർണ്യാകുളത്തിൽ , സുനു വിജയൻ എന്നിവർ സംബന്ധിച്ചു . മാത്യു പീറ്റർ , എം ആർ ശ്രീകാന്ത് , സോനാ സുധീഷ്, ഡീനു അന്നാ റോബി, ഡൽനാ ആൻഡ് ബിനു, അശ്വതി പി നായർ , ബീന വർഗീസ് , റൂബൻ ജോ ജെബിൻ എന്നിവർ ചേർന്ന് ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി

Prev Post

ഒരുക്കങ്ങൾ പൂർത്തിയായി – നാളെ പിറവത്ത് നവകേരള സദസ്സ് .

Next Post

നവകേരള സദസ്സ് നാളെ പിറവത്ത്‌ ഗതാഗത നിയന്ത്രണം .

post-bars