പിറവത്ത് നാടിനെ നടുക്കിയ സംഭവം : ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
പിറവം: ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് പിറവത്ത് നാടിനെ നടുക്കിയ സംഭവം. തറമറ്റത്തില്‍ ബേബി (58) ആണ് ഭാര്യ സ്മിത (47)യെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളെയും ബേബി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

വെട്ടേറ്റ കുട്ടികള്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കൊലപാതകത്തിനും ജീവനൊടുക്കലിനും പിന്നിലെ കാരണം വ്യക്തമല്ല. പിറവം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു
