വിശ്വാസ ജീവിതത്തിന് ആത്മീയ ജാഗ്രത അനിവാര്യമാണെന്ന് ഡോ. എബ്രാഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.
കോലഞ്ചേരി:വിശ്വാസ ജീവിതത്തിന് ആത്മീയ ജാഗ്രത അനിവാര്യമാണെന്ന്
ഡോ. എബ്രാഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ 34-മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ അഞ്ചാം ദിവസത്തെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ മുഖ്യസന്ദേശം നല്‍കി. സുവിശേഷ സംഘം പ്രസിഡന്റ് ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോര്‍ ഗ്രീഗോറിയോസ്, മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ യൂലിയോസ്, മാത്യൂസ് മോര്‍ അന്തിമോസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മുന്‍ മന്ത്രി ടി.യു. കുരുവിള എന്നിവര്‍ പങ്കെടുത്തു. കേനോറോ ഗായക സംഘം ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു. സമാപന ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ അഞ്ച് വരെ ജെ.എസ്.സി മിഷന്‍, യൂത്ത് അസോസിയേഷന്‍, കുടുംബ യൂണിറ്റ് സംഗമം നടക്കും. വൈകിട്ട് 5.30-ന് ആരംഭിക്കുന്ന സുവിശേഷ മഹായോഗത്തില്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ആമുഖ സന്ദേശവും, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ വചനശുശ്രൂഷയും നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശവും നല്‍കും. വര്‍ഗീസ് വാലയില്‍ കോര്‍ എപ്പിസ്‌കോപ്പ പുതുവത്സര സന്ദേശം നല്‍കും. കുര്‍ബ്ബാനക്കും സ്‌നേഹ വിരുന്നിനും ശേഷം യോഗം സമാപിക്കും.
-ഫോട്ടോ –
പുത്തന്‍കുരിശില്‍ യാക്കോബായ സുറിയാനി സഭയുടെ 34-മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ അഞ്ചാം ദിവസം ഡോ. എബ്രാഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തുന്നു.
