Back To Top

December 31, 2023

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മാനാന്തടത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കോലഞ്ചേരി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മാനാന്തടത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പുത്തന്‍കുരിശ് കാവുംമോളത്ത് അജിയുടെ ഏക മകന്‍ ആദിത്യന്‍(23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാനാന്തടത്ത് വച്ച് എറണാകുളം ഭാഗത്തുനിന്ന് വന്ന മിനി ലോറി ആദിത്യന്‍ ഓടിച്ചിരുന്ന ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. അമ്മ: ബിന്ദു. സംസ്‌ക്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.

Prev Post

നവ കേരള സദസ്സ് – പിറവത്ത് വിളംബര ഘോഷയാത്ര നടത്തി

Next Post

വിശ്വാസ ജീവിതത്തിന് ആത്മീയ ജാഗ്രത അനിവാര്യമാണെന്ന് ഡോ. എബ്രാഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത…

post-bars