പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര നടത്തി.
പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ അഭിമുഖ്യത്തിൽ പാമ്പക്കുടയിൽ നടന്ന ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര വികാരി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു .സഹവികാരിമാരായ ഫാ.പോൾ ജോൺ കോനാട്ട്, ഫാ.ടോം ബേബി വെട്ടിക്കുഴി, കൺവീനർ ജോമോൻ കുന്നുംപുറത്ത് , ട്രഷറർ ചാക്കോ പ്ലാലിക്കൽ , ഭാരവാഹികളായ നിഖിൽ കെ ജോയ്, ഷിന്റോ എം ജോയ് , ബിബിൻ കെ എലിയാസ്,. ജിനു സി ചാണ്ടി എന്നിവർ നേതൃത്വം നൽകി പാട്ടും ആട്ടവുമായെത്തിയ ക്രിസ്മസ് പാപ്പാ വേഷ ധരിച്ച കുട്ടികൾ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.
