Back To Top

December 30, 2023

സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് പിറവത്ത്‌.

പിറവം : വിശുദ്ധ ദനഹാ പെരുന്നാളിനോട് അനുബന്ധിച്ച് പിറവം സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻകത്തീഡ്രലിന്റെയും ,ജെ. എം .ബി മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പിറവം വലിയപള്ളി പാരീഷ് ഹാളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു 2023 ഡിസംബർ 31 ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത് ..ജെ.എം.പി. ഹോസ്പിറ്റലിലെ വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ സംബന്ധിക്കും .ജനറൽ മെഡിസിൻ , അസ്ഥിരോഗ , ശിശുരോഗ വിഭാഗം, ജനറൽ സർജറി , ഇഎൻടി , ഹൃദ്രോഗ വിഭാഗം ന്യൂറോളജി ,നേത്രരോഗ ,ശ്വാസകോശ രോഗ,ഡെന്റൽ തുടങ്ങിയ 14 വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ സംബന്ധിക്കും . ക്യാമ്പിലെ രോഗികൾക്ക് ലഭ്യമായ മരുന്നുകൾ സൗജന്യമായി നൽകും.

 

Prev Post

നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍.

Next Post

പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര നടത്തി.

post-bars