Back To Top

December 30, 2023

ബി.പി.സി.കോളജിൽ എൻ.എസ്.എസ് സപ്തദിന ക്യാംപ് യുവം- 2023

പിറവം : മാലിന്യമുക്തനാളേക്കായി നവകേരളം എന്ന മുദ്രാവാക്യമുയർത്തി ബി.പി.സി.കോളജ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാംപ് യുവം- 2023 സമാപിച്ചു. യൂണിറ്റ് ദത്തെടുത്ത ഇടപ്പള്ളിച്ചിറ സി.എം.എസ് എൽ.പി.സ്കൂളിലാണ് ക്യാംപ് നടന്നത്. മാലിന്യമുക്ത നവകേരളത്തിനായുള്ള മൂന്ന് സ്നേഹാരാമങ്ങളുടെ നിർമ്മാണം ആരംഭിച്ചു. നാമക്കുഴി സ്കൂളിന് സമീപത്തും, ഇടപ്പള്ളിച്ചിറയിലും, സ്നേഹതീരം പാർക്കിലുമാണ് സ്നേഹാരാമങ്ങൾ നിർമ്മിക്കുക. സ്നേഹാരാമങ്ങളുടെ നിർമ്മാണോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിമൽ ചന്ദ്രൻ, വാർഡ് കൌൺസിലർമാർ, പ്രിൻസിപ്പൽ ഡോ.സന്തോഷ്.പി.കുരുവിള പ്രോഗ്രാം ഓഫീസർമാർ, നൂറോളം വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. ഇടപ്പള്ളിച്ചിറ സ്കൂളിൽ കളിയിടം എന്നപേരിൽ കുട്ടികൾക്കായുള്ള വർണ്ണചിത്രങ്ങളും, പച്ചക്കറി തോട്ടവും, ഉദ്യാനവും എൻ.എസ്.എസ് യൂണിറ്റ് ഒരുക്കി. ക്യാംപ് പ്രിൻസിപ്പൽ ഡോ.സന്തോഷ്.പി.കുരുവിള ഉദ്ഘാടനം ചെയ്തു . എം.ജി.യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ കൌൺസിലർ ഡോ.അജേഷ് മനോഹർ, ഫാ. ജെസ് മാത്യു, പ്രോഗ്രാം ഓഫീസർമാരായ പ്രോഫ.ജേക്കബ് എബ്രഹാം, ജയ്മോൾ കെ മാണി എന്നിവർ പങ്കെടുത്തു.. ശുചിത്വ മിഷന്റെ നേതൃത്ത്വത്തിൽ ബോധവൽക്കരണ ക്ളാസ്സുകളും നടന്നു. മുൻസിപ്പാലിറ്റിയിലെ വിവിധ പൊതുസ്ഥാപനങ്ങളും പരിസരവും വോളണ്ടിയേഴ്സ് ശുചീകരിച്ചു. വ്യക്തിത്വ വികാസം, മാധ്യമങ്ങളും യുവാക്കളും, വാക്കും മൊഴിയും മുതലായ വിഷയങ്ങളിൽ വിദഗ്ധർ ചർച്ചാ ക്ളാസ്സുകൾ സംഘടിപ്പിച്ചു. ഫാ. ജെസ് മാത്യു ക്രിസ്മസ് സന്ദേശം നൽകി. വോളണ്ടിയർ സെക്രട്ടറിമാരായ ആൻമരിയ റെജി, ശ്രീരഞ്ജ് കെ എസ്, ശ്രേയസ്സ്, ബേസിൽ, ആദിൽ പി പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി.

Prev Post

പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര നടത്തി.

Next Post

നവ കേരള സദസ്സ് – പിറവത്ത് വിളംബര ഘോഷയാത്ര നടത്തി

post-bars