Back To Top

July 15, 2026

സാഹോദര്യ വേദി ഭാരവാഹികൾ

 

 

പിറവം : സാഹോദര്യ വേദി പ്രവർത്തക യോഗം മുളന്തുരുത്തി തോമാട്ടേൽ ഹാളിൽ ചേർന്നു. ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ, പി പി രാജൻ, അഡ്വ. പി കെ മുരുകൻ, എൻ ആർ മോഹൻ കുമാർ, കെ സുനിൽ കുമാർ, സി കെ ശിവദാസ്, എം കെ ഉഷ, സലാം കാടാമ്പുറത്ത്, കെ കെ ബാബു, എം ആർ സെനിത്ത് കുമാർ, സുധീർ കുമാർ, സ്ലീബാദാസ് സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി

ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, പി പി രാജൻ (രക്ഷാധികാരികൾ), കെ സുനിൽ കുമാർ (പ്രസിഡൻ്റ്), സി. കെ പ്രകാശ് (സെക്രട്ടറി), അഡ്വ. പി കെ മുരുകൻ, ഡോ. പി കെ തങ്കമണി (വൈസ് പ്രസിഡൻ്റുമാർ), അഡ്വ. നിള മോഹൻ കുമാർ, സ്ലീബാദാസ് സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറിമാർ), കെ കെ ബാബു (ട്രഷറർ) എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.

വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു – അയ്യൻ കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ നവോത്ഥാനവും സാഹോദര്യ സങ്കൽപ്പവും എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തും

.

 

 

Prev Post

ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പിറവം നഗരസഭക്കെതിരെ പ്രതിഷേധം

Next Post

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന്…

post-bars