പുഷ്പ കൃഷി വ്യാപനം പാമ്പാക്കുടയിൽ ചെണ്ടുമല്ലി തൈകൾ വിതരണം
പിറവം : സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം പാമ്പാക്കുട കൃഷി ഭവൻ പരിധിയിൽ പുഷ്പ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പാമ്പാക്കുടാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൻസു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു വട്ടി പൂവ് എന്ന ആശയത്തോടെ പാമ്പാക്കുട പഞ്ചായത്ത് കൃഷി ഭവൻ , കുടുംബശ്രീ, വ്യക്തിഗത കർഷകർ, കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മഞ്ഞ ഓറഞ്ച് നിറങ്ങളിലുള്ള പൂവുകളുടെ ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് മെമ്പർമാരായ അനുമോൾ, സിൻസി പൗലോസ്,ഷീനമോൾ എം.പി, രമ സുരേഷ്, ആതിര അജിത്ത് കൃഷി ഓഫീസർ ബെൽസി ബാബു തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : പുഷ്പ്പ കൃഷി വ്യാപനത്തിന്റെ ഭാഗമായി പാമ്പാക്കുട പഞ്ചായത്തിൽ നടത്തിയ ചെണ്ടു മല്ലി തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ഷീല ബാബു നിർവഹിക്കുന്നു.
