Back To Top

July 3, 2026

സെൻസസ് സെൽഫ് എന്യൂമറേഷനിൽ സഹായവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

 

 

പിറവം : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൻസസ് സെൽഫ് എന്യൂമറേഷൻ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്‌സി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സെൻസസ് സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വൈഗ ആർ. കൃഷ്ണ, അഭിനയ ശ്യാം, നിയമോൾ എം. ജോൺസ് എന്നിവർ സാങ്കേതിക സഹായം നൽകി.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ജാസമിൻ വി. ജോർജ്, അനിത ടി. മാർക്കോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

ചിത്രം : ആരക്കുന്നം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെൻസസ് സെൽഫ് എന്യൂമറേഷൻ സഹായ ക്യാമ്പ്

.

Prev Post

ട്രെയിൻ തട്ടി യാത്രക്കാരിക്ക് ദാരുണാന്ത്യം             …

Next Post

ദേശീയ പാത 183 മോർത്തിൽ നിന്നും അതോറിറ്റി ഏറ്റെടുത്തു .

post-bars