ട്രെയിൻ തട്ടി യാത്രക്കാരിക്ക് ദാരുണാന്ത്യം
പിറവം : ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മുളന്തുരുത്തി തുപ്പംപടി ജനത്ത് രത്നമ്മ കെ ആർ (61) ( മായ) ആണ് ട്രെയിൻ തട്ടി മരിച്ചത്. വ്യഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ചെങ്ങന്നൂരുള്ള ബന്ധു വീട്ടിൽ എത്തിയ രത്നമ്മ മാവേലിക്കര ചെട്ടിക്കുളങ്ങരയുള്ള മറ്റൊരു ബന്ധു വീട്ടിലേക്ക് പോകുവാൻ വേണ്ടി ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്യവേ സ്റ്റേഷൻ തെറ്റി ചെറിയനാട് സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷൻ മാറിയാണ് ഇറങ്ങിയതെന്ന്
മനസിലാക്കിയ രത്നമ്മ ബന്ധുക്കളെ ഫോണിൽ വിളിച്ച് അടുത്ത ട്രെയിനിൽ പോകാൻ കാത്തു നിൽക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു. ഈ സമയം ഇതേ ട്രാക്കിലൂടെ വന്ന ജനശദാബ്ധി എക്സ് പ്രസ് ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബഹ്റിനിനുള്ള മൂത്ത മകൻ്റെ അടുത്തുനിന്ന് ബുധനാഴ്ചയാണ് ഇവർ നാട്ടിൽ എത്തിയത്. പൊലീസ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഉദയം പേരൂർ ശ്മശാനത്തിൽ. മക്കൾ :യദു കൃഷ്ണൻ ( ബഹറിൻ)
അനന്തകൃഷ്ണൻ, ആർച്ച ഉണ്ണി. മരുമക്കൾ: സ്നേഹ,അനഘ.
ചിത്രം : രത്നമ്മ കെ ആർ (61)
