Back To Top

June 25, 2026

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പ്രവർത്തന ഉദ്ഘാടനവും, മെറിറ്റ് അവാർഡ് വിതരണവും

 

പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2026-2027 കാലഘട്ടത്തിലെ പ്രവർത്തന ഉദ്ഘാടനവും, മെറിറ്റ് അവാർഡ് വിതരണവും മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരി. മുറിമറ്റത്തിൽ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപെട്ടു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേസിൽ ജോർജ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ സേവേറിയോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഭദ്രാസനത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകൾക്കു യോഗം ആദരവ് സമർപ്പിച്ചു.

തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓപറേഷൻ തൂഫാൻനു പിന്തുണ പ്രഖ്യാപിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പാമ്പാക്കുട ചെറിയ പള്ളി വികാരി ഫാ. അബ്രഹാം പാലപ്പിള്ളിൽ, ഫാ. ജിത്തു മാത്യു, ഫാ ബിനോയ്‌ ബിജു, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ. എൽദോസ് ജോർജ്, ആൽഡ്രിൻ ബെന്നി, ബേസിൽ സജി, റോണി റെജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

ചിത്രം : കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പ്രവർത്തന ഉദ്ഘാടനവും, മെറിറ്റ് അവാർഡ് വിതരണവും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

പിറവത്ത് ടി.എം. ജേക്ക്ബ് സ്മാരകം നിര്‍മ്മിക്കാന്‍ 50 ലക്ഷം

post-bars