പിറവത്ത് പുഴയിൽ മുങ്ങി മരിച്ച കുടുംബത്തിലെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടു കിട്ടി
പിറവം : പിറവം പുഴയിൽ മുങ്ങി മരണം സംഭവിച്ച നാലംഗ കുടുംബത്തിലെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയുടെ മൃതദേഹം മുളക്കുളം- കളമ്പൂർ പാലത്തിന് സമീപത്തു നിന്നും ,ഏകദേശം ഒന്നര വയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമ്പൂർ ആറാട്ടുകടവ് ഭാഗത്തുനിന്ന് ലഭിച്ചത്. പിന്നീട് ഇവർ മൂവാറ്റുപുഴ പായിപ്ര സ്വദേശികളായ വിജിമോളും കുഞ്ഞുമാണെന്ന് തിരിച്ചറിഞ്ഞിരുന്നു . ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് നാരായണൻ, മൂത്ത കുട്ടി ഹന്ന മോൾ എന്നിവരുടെ തിരോധാനം കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. പിറവത്തെ ആരാധനാലയത്തിന്റെയും ഒരു ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങളിൽ ഇവിടെ സാമീപ്യം ലഭ്യമായിരുന്നു.ശനിയാഴ്ച നാരായണന്റെ മൃതദേഹം പാഴൂർ ആറ്റുതീരം പാർക്കിന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ ഞായറാഴ്ച രാവിലെ 8 മണിക്ക് പിറവം എക്സൈസ് കടവിന് സമീപത്ത് നിന്ന് മൂത്ത കുട്ടി ഹെന്നയുടെ മൃതദേഹവും ലഭിച്ചു. കോതമംഗലം ഭാഗത്ത് താമസിച്ചു വന്നിരുന്ന ഇവർ വാടകവീട്ടിൽ ഇന്ന് മാറാൻ പറഞ്ഞ വിഷമത്തിൽ ആയിരുന്നു എന്ന് അറിയുന്നു. പിന്നീട് കോതമംഗലം പോലീസ് ഇടപെട്ട് ഇവർക്ക് മറ്റൊരു വാടകവീട് തരപ്പെടുത്തി കൊടുത്തതായി അറിയുന്നു. പുതിയ വാടക വീട്ടിലേക്ക് താമസം മാറാൻ ഇരിക്കവെയാണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം നടന്നത്. നാരായണൻ , വിജിമോൾ , ഒന്നര വയസുള്ള ആൺകുട്ടി എന്നിവരുടെ സംസ്ക്കാരം ഞായറാഴ്ച തൃപ്പൂണിത്തറ പൊതു ശ്മശാനത്തിൽ നടത്തി. ഹെന്നയുടെ സംസ്ക്കാരം ഇന്ന് തിങ്കളാഴ്ച നടത്തും.
ചിത്രം : ഹെന്ന
